ചെന്പ്ര ക്ലസ്റ്റര്‍ സമ്മേളനം നാളെ (9 ഞായറാഴ്ച)

തിരൂര്‍ : സത്സരണിക്കൊരു യുവ ജാഗ്രത എന്ന മുദ്രാവാക്യമുയര്‍ത്തി SKSSF ചെന്പ്ര ക്ലസ്റ്റര്‍ സമ്മേളനം ഞായറാഴ്ച വൈകീട്ട് മീനടത്തൂരില്‍ നടക്കും. പ്രകടനം 4 മണിക്ക് കുരിക്കള്‍പടിയില്‍ നിന്നും ആരംഭിക്കും. രാത്രി 7 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ഫക്റുദ്ദീന്‍ തങ്ങള്‍, സംസ്ഥാന ട്രഷറര്‍ അബ്ദുറഹ്‍മാന്‍ കല്ലായി, ഉമറുല്‍ ഫാറൂഖ് ഹുദവി, സ്വലാഹുദ്ദീന്‍ ഫൈസി, ഹക്കീം ഫൈസി കാളാട്, സി.പി. അബൂബക്കര്‍ ഫൈസി പ്രസംഗിക്കും.
- അബ്ദുല്‍ ബാസിത്ത് സി.പി. -