പെരിന്തല്‍മണ്ണ: എസ്.വൈ.എസ് പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഹജ്ജ് യാത്രയയപ്പും പഠനക്ലാസും സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു.
പാതായ്ക്കര മുഹമ്മദ്‌കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു. കേന്ദ്ര ഹജ്ജ്കമ്മിറ്റി അംഗം അബ്ദുസമദ് പൂക്കോട്ടൂര്‍ പഠനക്ലാസിന് നേതൃത്വംനല്‍കി. എ.കെ. ആലിപ്പറമ്പ്, ഒ.എം.എസ്. തങ്ങള്‍, മൊയ്തീന്‍കുട്ടി ദാരിമി, നാലകത്ത് റസാഖ് ഫൈസി, ഒ.കെ.എം. മൗലവി, സിദ്ദിഖ് ഫൈസി, ശംസുദ്ദീന്‍ ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.