കിഴിശ്ശേരി ക്ലസ്റ്റര്ന സമ്മേളനം ശ്രദ്ധേയമായി

മലപ്പുറം : SKSSF കൊണ്ടോട്ടി മേഖലാ ബഹുജന പ്രക്ഷോഭം ശ്രദ്ധേയമായി. നീരുട്ടികലില്‍ നിന്നും വൈകീട്ട് 5.15 ന് ആരംഭിച്ച റാലി 6.20 ന് കിഴിശ്ശേരി അങ്ങാടിയില്‍ അവസാനിച്ചു. യൂണിവേഴ്സിറ്റി, അരീക്കോട്, എടവണ്ണപ്പാറ, കൊണ്ടോട്ടി, മൂങ്ങം എന്നീ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കൊണ്ടോട്ടി മേഖല. ശേഷം നടന്ന കിഴിശ്ശേരി ക്ലസ്റ്റര്ന സമ്മേളനത്തില്‍ അബൂബക്കര്‍ ദാരിമി പനങ്ങാങ്ങര, മുജീബ് ഫൈസി പൂലോട്, അലവി ദാരിമി, ജാബിര്‍ ഹുദവി എന്നിവര്‍ പ്രസംഗിച്ചു. കിഴിശ്ശേരി അങ്ങാടിയെ ജനനിബിഡമാക്കിയ പൊതുസമ്മേളനം രാത്രി 9.30ന് അവസാനിച്ചു.


- മുഹമ്മദ് ബശീര്‍ -