ക്ലീന്‍ അപ് ദി വേള്‍ഡ്; ദുബൈ SKSSF രജിസ്ട്രേഷന്‍ തുടങ്ങി

ദുബൈ : ഒക്ടോബര്‍ 25 മുതല്‍ 28 വരെ ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ശുചിത്വ ബോധവല്‍ക്കരണ കാംപയിനോടനുബന്ധിച്ച് നടക്കുന്ന ശുചിത്വ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 26 ന് മുന്പായി ദുബൈ സ്റ്റേറ്റ് കമ്മിറ്റി വെബ് (www.dubaiskssf.com) മുഖേന ഓണ്‍ലൈനിലോ reg@dubaiskssf.com, sharafudheenperumalabad@gmail.com എന്ന ഇമെയില്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോം ഇംഗ്ലീഷില്‍ വലിയ അക്ഷരത്തില്‍ വ്യക്തമായി പൂരിപ്പിക്കണം. ദുബൈ സുന്നി സെന്‍ററില്‍ നേരിട്ടും രജിസ്ട്രേഷന്‍ സ്വീകരിക്കും. ഒക്ടോബര്‍ 28 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ 11.30 വരെയാണ് പ്രോഗ്രാം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 2964301, 0504608326, 0504684579, 0553065495 എന്നീ നന്പറുകളില്‍ ബന്ധപ്പെടാം. രജിസ്ട്രേഷന്‍ ഫോമിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.