കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഉംറ പഠന ക്യാന്പ് സംഘടിപ്പിക്കുന്നു

കുവൈത്ത്സിറ്റി : പരിശുദ്ധ റമളാനില്‍ കുവൈത്തില്‍ നിന്നും ഉംറക്ക് പോകുന്നവര്‍ക്കായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഉംറ സെല്ലിന് കീഴില്‍ പഠന ക്യാന്പ് സംഘടിപ്പിക്കും. ജൂലായ് 22 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണി മുതല്‍ അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസയില്‍ വെച്ച് നടത്തപ്പെടുന്ന ക്യാന്പില്‍ പി. ശംസുദ്ധീന്‍ ഫൈസി ക്ലാസ്സെടുക്കും. വിശദ വിവരങ്ങള്‍ക്ക് 99241700, 99162146 എന്നീ നന്പറുകളില്‍ ബന്ധപ്പെടുക.