സി.ബി.ഐ. നടപടി പ്രതിഷേധാര്‍ഹം - SKSSF

ദുബൈ : പ്രമുഖ പണ്ഡിതനും സമസ്ത ഉപാധ്യക്ഷനുമായിരുന്ന സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം പത്ത് മാസം കഴിഞ്ഞിട്ടും ഒരു തെളിവും ശേഖരിക്കാതെ ഉന്നതര്‍ക്ക് വേണ്ടി കേസ് അവസാനിപ്പിക്കാനുള്ള സി.ബി.. നടപടി പ്രതിഷേധാര്‍ഹമാണെന്ന് ദുബൈ കാസര്‍ഗോഡ് ജില്ലാ എസ്.കെ.എസ്.എസ്.എഫ്. കമ്മിറ്റി അഭിപ്രായപ്പെട്ടു. ഹബീബുറഹ്‍മാന്‍, അശ്റഫ് എന്നീ പോലീസുകാരുടെ നടപടി ആദ്യം മുതലേ വിവാദമായ സാഹചര്യത്തില്‍ അവരെയും അന്വേഷണ പരിധിയില്‍ കൊണ്ടുവന്ന് തുടരന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ശാഫി ഹാജി ഉദുമ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കബീര്‍ അസ്അദി, ത്വാഹിര്‍ മുഗു, ഇല്‍യാസ് കട്ടക്കാല്‍, സ്വാബിര്‍ മെട്ടമ്മല്‍ സംസാരിച്ചു. അശ്ഫാഖ് മഞ്ചേശ്വരം സ്വാഗതവും കെ.വി.വി. കുഞ്ഞബ്ദുല്ല വള്‍വക്കാട് നന്ദിയും പറഞ്ഞു