ഖാസിയുടെ ദുരൂഹമരണം: അന്വേഷണം വഴിതിരിക്കാൻ ശ്രമം- എസ്‌.കെ.എസ്‌.എസ്‌.എഫ്‌

കോഴിക്കോട്‌: ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്തയുടെ കേന്ദ്ര മുശാവര ഉപാധ്യക്ഷനുമായിരുന്ന  മര്‍ഹൂം സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം വഴിതിരിച്ചുവിടാൻ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ശ്രമിക്കുന്നതായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ആക്ഷൻ കൗൺസിൽ യോഗം അഭിപ്ര്യാപ്പെട്ടു . ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പവും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതുമായ വാർത്തകൾ സൃഷ്ടിക്കപ്പെടുന്നത്‌ കടുത്ത പ്രത്യാഘാതങ്ങൾ ക്ഷണിച്ചുവരുത്തും. ഇത്തരം വാർത്തകളുടെ ഉറവിടം കണെ​‍്ടത്തുന്നതുകൂടി അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. കൊലപാതകത്തെ ആത്മഹത്യയാക്കി ചിത്രീകരിക്കാൻ തുടക്കംമുതലേ ശ്രമം നടത്തിയ ശക്തികൾ ഇപ്പോഴും കേസ്‌ അട്ടിമറിക്കാനുള്ള ശ്രമത്തിൽ വ്യാപൃതരാണെന്നാണ്‌ പുതിയ വാർത്തകൾ നൽകുന്ന സൂചന. ഇതിനെതിരേ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കും. ചെയർമാൻ അഷ്‌റഫ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌ അധ്യക്ഷത വഹിച്ചു. കെ മോയിൻകുട്ടി മാസ്റ്റർ, നാസർ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, അയ്യൂബ്‌ കൂളിമാർ, കൺവീനർ മുസ്തഫ മുണ്ടുപാറ, സത്താർ പന്തലൂർ സംസാരിച്ചു.