ബഹാഉദ്ദീന്‍ ഹുദവിക്ക്‌ ഡോക്‌ടറേറ്റ്‌


തിരൂരങ്ങാടി : പണ്ഡിതനും വാഗ്മിയും ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്‌സിറ്റിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ ഇസ്‌ലാമിക്‌ ആന്റ്‌ കണ്ടംപററി സ്റ്റഡീസ്‌ മേധാവിയുമായ കെ.എം ബഹാഉദ്ദീന്‍ ഹുദവി ഇസ്‌ലാമിക്‌ സ്റ്റഡീസില്‍ ഡോക്‌ടറേറ്റ്‌ നേടി. ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ �ശാഫിഈ മദ്‌ഹബിന്റെ വളര്‍ച്ചയും സ്വാധീനവും ഇന്ത്യയില്‍�എന്ന വിഷയത്തിലണ്‌ ഡോക്‌ടറേറ്റ്‌ നേടിയത്‌. ജാമിഅ മില്ലിയ്യ അസോസിയേറ്റ്‌ പ്രഫസറും ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ്‌ എക്‌സാമിനേഷനും ആയ ഡോ.മുഹമ്മദ്‌ ഇസ്‌ഹാഖിന്റെ കീഴിലായിരുന്നു ഗവേഷണം. ദാറുല്‍ഹുദായില്‍ നിന്നും ഇസ്ലാം ആന്‍ഡ്‌ കണ്ടംപററി സ്റ്റഡീസില്‍ ബിരദാനന്തര ബിരുദം നേടിയ ഇദ്ദേഹം ഹൈദരാബാദ്‌ ഉസ്‌മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദവും ഇന്ദിരാഗാന്ധി നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബിരുദാനന്തര ബിരുദവും നേടി. വിനായക വിഷന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ �അറബി ഇംഗ്ലീഷ്‌ വ്യാകരണം- ഒരു താരതമ്യ പഠനം� എന്ന വിഷയത്തില്‍ എം.ഫിലും കരസ്ഥമാക്കിയിട്ടുണ്ട്‌.  ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സെനറ്റ്‌ മെമ്പര്‍ കൂടിയായ ഇദ്ധേഹം ഒളമതില്‍ രണ്ടത്താണി മഹല്ല്‌ ഖാസി, കാളാവ്‌ ബദരിയ്യ ഇസ്‌ലാമിക്‌ ഇംഗ്ലീഷ്‌ സ്‌കൂള്‍ സ്റ്റാഫ്‌ അഡൈ്വസര്‍ എന്നീ സ്ഥാനങ്ങളും വഹിക്കുന്നു. മലപ്പുറം മേല്‍മുറി സ്വദേശിയായ ഇദ്ദേഹം പരേതനായ കാടേരി മുഹമ്മദ്‌ ഹസന്‍ മുസ്‌ലിയാരുടെയും എം.കെ ഉമൈറത്തിന്റെയും മകനാണ്‌. ഭാര്യ: നസ്‌മത്ത്‌, മക്കള്‍: മുഹമ്മദ്‌ സിനാന്‍, ഫാഥിമ ഹംന