മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ലീഡേഴ്സ് മീറ്റ് 24ന് തിരൂരില്‍ നടത്താന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ സാംസ്കാരികസമുച്ചയം ഓഡിറ്റോറിയത്തിലാണ് പരിപാടി.യോഗത്തില്‍ ബഷീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തല്ലൂര്‍, അലി കെ. വയനാട്, ഹബീബ് ഫൈസി കോട്ടോപ്പാടം, സൈതലവി റഹ്മാനി ഗൂഡല്ലൂര്‍, അബ്ദുറഹീം ചുഴലി, അബൂബക്കര്‍ സാലൂദ് നിസാമി തുടങ്ങിയവര്‍ പങ്കെടുത്തു.ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി
സ്വാഗതവും അയ്യൂബ് കൂളിമാട് നന്ദിയും പറഞ്ഞു.