ദുബൈ എസ്‌.കെ.എസ്‌.എസ്‌.എഫ്‌. പ്രവര്‍ത്തക ക്യാമ്പ്‌ 'തന്‍ബീഹ്‌ 2011' ശ്രദ്ധേയമായി

ദുബൈ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ദുബൈ സ്റ്റേറ്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുബൈ സുന്നി സെന്റര്‍ അല്‍ വുഹൈദ മദ്‌റസയില്‍ വെച്ച്‌ നടന്ന തന്‍ബീഹ്‌ 2011 ഏകദിന പ്രവര്‍ത്തക ക്യാമ്പ്‌ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം കൊണ്ട്‌ ശ്രദ്ധേയമായി. കരീം എടപ്പാളിന്റെ അധ്യക്ഷതയില്‍ രാവിലെ നടന്ന ഉദ്‌ഘാടന സമ്മേളനത്തില്‍ അലവിക്കുട്ടി ഹുദവി റമദാനിലേക്ക്‌ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രശ്‌ന സങ്കീര്‍ണ്ണമായ ആധുനിക ജീവിതത്തില്‍ ദീനീ കര്‍മ്മങ്ങള്‍ കൊണ്ട്‌ ജീവിതം ധന്യമാക്കുകയും വൃതാനുഷ്‌ഠാനത്തിലൂടെ ആത്മീയത കൈവരിക്കുകയും ചെയ്യേണ്ടത്‌ ഇന്നിന്റെ ആവശ്യമാണെന്ന്‌ പ്രമുഖ വാഗ്മി അലവിക്കുട്ടി ഹുദവി പറഞ്ഞു. ഉച്ചക്ക്‌ നടന്ന പ്രാസ്ഥാനിക സമ്മേളനത്തില്‍ സമസ്‌തയുടെ നാള്‍വഴികള്‍ എന്ന വിഷയത്തില്‍ മുസ്‌തഫ മൗലവി പാലക്കാട്‌ മുഖ്യപ്രഭാഷണം നടത്തി മന്‍സൂര്‍ മൂപ്പന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന്‌ നടന്ന സംഘടനാ ചര്‍ച്ചയില്‍ വിവിധ ജില്ലാ കമ്മിറ്റികള്‍ ഒരു വര്‍ഷത്തേക്കുള്ള കര്‍മ്മ പദ്ധതികള്‍ അവതരിപ്പിച്ചു. വൈകീട്ട്‌ മൊയ്‌തു നിസാമിയുടെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം ഫാത്വമ ഗ്രൂപ്പ്‌ എം.ഡി. ഡോക്ടര്‍ ഹുസൈന്‍ ഉദ്‌ഘാടനം ചെയ്‌തു. തിരുശേഷിപ്പുകളും തബറുകും എന്ന വിഷയത്തില്‍ അബ്ദുസ്സലാം ബാഖവി മുഖ്യപ്രഭാഷണം നടത്തി. ഉബൈദ്‌ ചേറ്റുവ, സകരിയ്യ ദാരിമി, മുസ്‌തഫ മൗലവി, കരീം ഹുദവി, ഇബ്‌റാഹീം ഫൈസി, സഅദ്‌ ഫൈസി, ജലീല്‍ ദാരിമി, അലവിക്കുട്ടി ഹുദവി, ഗഫൂര്‍ മൗലവി, നാസര്‍ മൗലവി, കെ.ടി. അബ്ദുല്‍ ഖാദര്‍ ആശംസകളര്‍പ്പിച്ചു. ശൗക്കത്തലി ഹുദവി സ്വാഗതവും ശറഫുദ്ദീന്‍ പൊന്നാനി നന്ദിയും പറഞ്ഞു.