സി എം മരണം : സമസ്ത ആക്ഷന്‍ കമ്മിറ്റി സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍

കാസര്‍കോട് : ഖാസി സി.എം.അബ്ദുള്ള മൗലവിയുടെ മരണത്തിലെ അന്വേഷണം സി.ബി.ഐ.യുടെ പ്രത്യേകസംഘത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷനും സമസ്ത എണ്‍പത്തഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണവും കാസര്‍കോട് ടൗണ്‍ ഹാളില്‍ വെച്ച് നടന്നു. ചെമ്പരിക്ക-മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. യു എന്‍ അബ്ദുല്‍ റഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു. പി പി മുഹമ്മദ് ഫൈസി, പി പി ഉമ്മര്‍ മുസ്ല്യാര്‍, ചെര്‍ക്കളം അബ്ദുല്ല, സി ടി അഹമ്മദലി, എം എസ് തങ്ങള്‍ മദനി, സയ്യിദ് ഹാദി തങ്ങള്‍, കെ എം അബ്ബാസ് ഫൈസി, സാലൂദ് അബൂബക്കര്‍ നിസാമി, ബഷീര്‍ വെള്ളിക്കോത്ത്, എസ് പി സലാഹുദ്ദിന്‍, ബി കെ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി തുടങ്ങിയവര്‍ സംബന്ധിച്ചു. എം എ ഖാസി മുസ്ല്യാര്‍ സ്വാഗതവും ബഷീര്‍ മാസ്റ്റര്‍ ബെളിഞ്ചം നന്ദിയും പറഞ്ഞു