ദുബൈ SKSSF ഏകദിന പ്രവര്‍ത്തക ക്യാന്പ് ജൂലായ് 8ന്

ദുബൈ : SKSSF ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജൂലായ് 8 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകീട്ട് 7 മണി വരെ ദുബൈ സുന്നി സെന്‍റര്‍ അല്‍ വുഹൈദ മദ്റസയില്‍ വെച്ച് തന്‍ബീഹ് 2011 ഏകദിന പ്രവര്‍ത്തക ക്യാന്പ് നടത്തും. രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടി അബ്ദുല്‍ ഹക്കീം ഫൈസിയുടെ അധ്യക്ഷതയില്‍ ദുബൈ കെ.എം.സി.സി. പ്രസിഡന്‍റ് ഇബ്റാഹീം എളേറ്റില്‍ നിര്‍വ്വഹിക്കും. റമദാനിലേക്ക് എന്ന വിഷയത്തില്‍ അലവിക്കുട്ടി ഹുദവി മുഖ്യപ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന പ്രാസ്ഥാനിക സമ്മേളനം മന്‍സൂര്‍ മൂപ്പന്‍റെ അധ്യക്ഷതയില്‍ സയ്യിദ് ശുഐബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്തയുടെ നാള്‍വഴികള്‍ എന്ന വിഷയത്തില്‍ മുസ്തഫ മൗലവി പാലക്കാട് മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന സംഘടനാ ചര്‍ച്ച നടക്കും.

വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ അധ്യക്ഷതയില്‍ ഫാത്തിമ മെഡിക്കല്‍ ഗ്രൂപ്പ് എം.ഡി. ഡോ. ഹുസൈന്‍ ഉദ്ഘാടനം ചെയ്യും. തിരുശേഷിപ്പുകളും തബറുകും എന്ന വിഷയത്തില്‍ അബ്ദുസ്സലാം ബാഖവി മുഖ്യപ്രഭാഷണം നടത്തും. വിവിധ സെഷനുകളിലായി ഹുസൈന്‍ തങ്ങള്‍, ഇബ്റാഹീം മുരിചാണ്ടി, കെ.ടി. അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ കരീം ഹുദവി, ഹുസൈന്‍ ദാരിമി, ശക്കീര്‍ കോളയാട്, കരീം എടപ്പാള്‍, റസാഖ് വളാഞ്ചേരി, ഉബൈദ് ചേറ്റുവ, അബ്ദുല്‍ ജലീല്‍ ദാരിമി, ഹൈദര്‍ അലി ഹുദവി, നാസര്‍ മൗലവി, സകരിയ്യ ദാരിമി, ഇബ്റാഹീം ഫൈസി, ശൌക്കത്തലി ഹുദവി, അബ്ദുല്‍ ഖാദര്‍ അസ്അദി എന്നിവര്‍ സംബന്ധിക്കും. ക്യാന്പില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0558941470, 0558591993, 0504608326, info@dubaiskssf.com