വ്രതാനുഷ്‌ഠാനത്തിലൂടെ ആത്മശുദ്ധി കൈവരിക്കുക - മുനവ്വറലി ശിഹാബ്‌ തങ്ങള്‍


ഷാര്‍ജ : വ്രതാനുഷ്‌ഠാനത്തിലൂടെ അള്ളാഹുവുമായുള്ള ആത്മീയ ബന്ധം ദൃഢമാക്കുകയും പൂര്‍ണ്ണമായ പ്രതിഫലം കരഗതമാക്കുകയും ചെയ്യാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന്‌ പാണക്കാട്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. ഖുര്‍ആനിന്റെ പ്രത്യയശാസ്‌ത്രമാണ്‌ ലോകത്ത്‌ ഉത്തമ സമൂഹത്തെ സൃഷ്ടിച്ചതെന്നും റമളാനിലൂടെ ഖുര്‍ആനിന്റെ സന്ദേശം സമൂഹത്തിലെത്തിക്കാന്‍ നാം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌. യു.എ.ഇ. നാഷണല്‍ കമ്മിറ്റി ഷാര്‍ജ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഏകദിന പ്രവര്‍ത്തക ക്യാമ്പില്‍ റമളാന്‍ പൊരുളറിയുക; ചിത്തം ശുദ്ധമാക്കുക എന്ന പ്രമേയത്തെ ആസ്‌പദമാക്കിയുള്ള റമളാന്‍ കാമ്പയിന്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉസ്‌താദ്‌ അബ്ദുല്‍ ഗഫൂര്‍ ഖാസിമി പ്രമേയ പ്രഭാഷണം നടത്തി. നമ്മുടെ സംഘടന, അഹ്‌്‌ലന്‍ റമളാന്‍ എന്നീ വിഷയങ്ങളില്‍ മുജീബ്‌ ഫൈസി പൂലോട്‌ മുഖ്യപ്രഭാഷണം നടത്തി.
വിവിധ സെക്ഷനുകളിലായി അബ്ദുറഹ്‌്‌മാന്‍ മുസ്‌്‌ലിയാര്‍ കടവല്ലൂര്‍, അബ്ദുല്ല ചേലേരി, ശൗക്കത്തലി ഹുദവി, അലവിക്കുട്ടി ഫൈസി, സയ്യിദ്‌ അബ്ദുറഹ്‌്‌മാന്‍ തങ്ങള്‍, ഹുസൈന്‍ ദാരിമി, ശൗക്കത്തലി മൗലവി, അബ്ദുറസാഖ്‌ തുരുത്തി, അബ്ദുറസാഖ്‌ വളാഞ്ചേരി, അഹ്‌്‌മദ്‌ സുലൈമാന്‍ ഹാജി, ബശീര്‍ ബാഖവി, ചിമ്മന്‍ സുലൈമാന്‍ ഹാജി, അബ്ദുല്ല ബാഖവി, റഫീഖ്‌ കിഴിക്കര, റശീദ്‌ ഫൈസി എന്നിവര്‍ സംസാരിച്ചു. സയ്യിദ്‌ ശുഐബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കരീം എടപ്പാള്‍ സ്വാഗതവും മന്‍സൂര്‍ മൂപ്പന്‍ നന്ദിയും പറഞ്ഞു