റിയാദ്
: പ്രവാസമവസാനിപ്പിച്ച്
നാട്ടിലേക്ക് മടങ്ങുന്ന
ആര്‍.ഐ.സി.
സെക്രട്ടറിയേറ്റ്
മെന്പറും വാദീനൂര്‍ ഹജ്ജ്
ഉംറ സര്‍വ്വീസ് ചീഫ് അമീറുമായിരുന്ന
ബശീര്‍ ഫൈസി ചുങ്കത്തറക്ക്
റിയാദ് ഇസ്‍ലാമിക് സെന്‍റര്‍
യാത്രയയപ്പ് നല്‍കി.
ആര്‍.ഐ.സി.
യുടെ കീഴില്‍
നടക്കുന്ന വാദീനൂര്‍ ഹജ്ജ്
ഉംറ സര്‍വ്വീസ് ജനപ്രിയമാക്കുന്നതില്‍
ബശീര്‍ ഫൈസി വഹിച്ച പങ്കും
പ്രസ്ഥാനത്തോട് കാണിച്ച
പ്രതിബദ്ധതയും പ്രശംസനീയമാണെന്നും
എസ്.കെ.എസ്.എസ്.എഫ്.
മലപ്പുറം ജില്ല
വൈസ് പ്രസിഡന്‍റായിരുന്ന
ഫൈസിയുടെ നാട്ടിലേക്കുള്ള
മടക്കം നാട്ടിലെ ഇസ്‍ലാമിക
പ്രവര്‍ത്തനങ്ങള്‍ക്ക്
ഉപകാരപ്പെടുമെന്നും യോഗം
പ്രതീക്ഷ പ്രകടിപ്പിച്ചു.
മുഹമ്മദലി
ഹാജി തിരുവേഗപ്പുറ അധ്യക്ഷത
വഹിച്ചു. എന്‍.സി.
മുഹമ്മദ്
കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു.
അബൂബക്കര്‍
പൈസി ചെങ്ങമനാട് ഉപഹാരം
നല്‍കി. റസാഖ്
വളകൈ, സമദ്
പെരുമുഖം, നൌഷാദ്
വൈലത്തൂര്‍, അബൂബക്കര്‍
ബാഖവി മാരായമംഗലം, അസീസ്
പുള്ളാവൂര്‍, ഹബീബ്
പട്ടാന്പി, ബശീര്‍
താമരശ്ശേരി തുടങ്ങിയവര്‍
പങ്കെടുത്തു. ഹംസ
മൂപ്പന്‍ സ്വാഗതവും അലവിക്കുട്ടി
ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു.
- അലവിക്കുട്ടി
ഒളവട്ടൂര്‍, ആര്‍.ഐ.സി.
ജന.
സെക്രട്ടറി -