വടകര: തിരുകേശത്തിന്റെ മറവില്‍ നടക്കുന്ന ആത്മീയ ചൂഷണത്തിനെതിരെ എസ്.വൈ.എസ്. വടകര മണ്ഡലം കമ്മിറ്റി സമ്മേളനം സംഘടിപ്പിച്ചു. നാസര്‍ ഫൈസി കൂടത്തായ് ഉദ്ഘാടനം ചെയ്തു. കെ.എം. കുഞ്ഞമ്മദ് മുസ്ല്യാര്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞാലന്‍കുട്ടി ഫൈസി പ്രഭാഷണം നടത്തി. സി.എച്ച്. മഹമൂദ് സഅദി, മുഹമ്മദ് പടിഞ്ഞാറത്തറ, സി.പി. ശംസുദ്ദീന്‍ ഫൈസി എന്നിവര്‍ സംസാരിച്ചു.