കാസര്‍കോട് : മര്‍ഹൂം.ശൈഖുനാ ഖാസി.സി.എം.അബ്ദുല്ല മൗലവിയുടെ കൊലപാതക അന്വേഷണം പത്ത് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചും സി.ബി.ഐ അന്വേഷണം ഊര്‍ജിതപ്പെടുത്തണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നല്കാന് എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച പള്ളികളില്‍ നിന്ന് ജുമാനിസ്കാരാനന്തരം ഒപ്പു ശേഖരണം നടത്താന്‍ അടിയന്തര ജില്ലാസെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. 23 ന് ശനിയാഴ്ച ജില്ലയിലെ എല്ലാ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേക്ക് മാര്‍ച്ചും 26 ന് കാസര്‍കോട് ഹെഡ് പോസ്റ്റോഫീസിലേക്ക് ബഹുജനമാര്‍ച്ചും ഇതിന്റെ ഭാഗമായി നടത്തും. യോഗത്തില്‍ ജില്ലാപ്രസിഡണ്ട് ഇബ്രാഹിംഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലൂദ് നിസാമി, ഹാരിസ് ദാരിമി ബെദിര, ബഷീര്‍ ദാരിമി തളങ്കര, സൂഹൈര്‍ അസ്ഹരി പളളങ്കോട്, എം.എ.ഖലീല്‍, മുഹമ്മദ് ഫൈസി കജ, താജുദ്ദീന് ദാരിമി പടന്ന, ഹാഷിം ദാരിമി ദേലംപാടി, സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തു ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.