'വ്യാജന്മാര്‍ക്കെതിരെ സമൂഹം ഒന്നിക്കണം'- സുന്നി സമ്മേളനം


News Report

മലപ്പുറം: വ്യാജന്മാര്‍ക്കെതിരെ സമൂഹം ഒന്നിക്കണമെന്നും വ്യക്തിതാത്പര്യങ്ങളെ സംരക്ഷിക്കാന്‍ മതചിഹ്നങ്ങളെ ഉപയോഗപ്പെടുത്തി വിശ്വാസികളെ ചൂഷണംചെയ്യുന്ന പ്രവണത വിഘടിതവിഭാഗം അവസാനിപ്പിക്കണമെന്നും മലപ്പുറത്ത് ചേര്‍ന്ന സുന്നി സമ്മേളനം ആവശ്യപ്പെട്ടു.
എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി ഹാജി കെ. മമ്മദ് ഫൈസി സമ്മേളനം ഉദ്ഘാടനംചെയ്തു. കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സത്താര്‍ പന്തലൂര്‍, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം, സുലൈമാന്‍ സഖാഫി പടിഞ്ഞാറ്റുമുറി, മുജീബ് ഫൈസി പൂലോട്, പി.കെ. ലത്തീഫ് ഫൈസി, പി.എം. റഫീഖ് അഹമ്മദ്, ചെറുകുളം അബ്ദുള്ള ഫൈസി, കബീര്‍ ഫൈസി ഇരുമ്പുഴി, മജീദ് ഫൈസി ഇന്ത്യനൂര്‍, ഇബ്രാഹിം ഫൈസി ഉഗ്രപുരം, സി.പി. ശിഹാബ് പന്തലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. സൈനുല്‍ ആബിദ് കോല്‍മണ്ണ സ്വാഗതവും ശാഹിദ് പാണക്കാട് നന്ദിയും പറഞ്ഞു.