ദര്‍സ്‌ വാര്‍ഷികവും കൂട്ടു പ്രാര്‍ത്ഥനയും ഇന്ന്‌ (15/7/2011)

പാപ്പിനിശ്ശേരി വെസ്റ്റ്‌ : ഇമാദുദ്ദീന്‍ ദര്‍സ്‌ മദാറുസ്സആദ സമാജത്തിന്റെ വാര്‍ഷികവും കൂട്ടു പ്രാര്‍ത്ഥനയും ഇന്ന്‌ രാത്രി 7 മണിക്ക്‌ അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസാ അങ്കണത്തില്‍ നടക്കും. ഉസ്‌താദ്‌ കെ.മുഹമ്മദ്‌ ശരീഫ്‌ ബാഖവിയുടെ അദ്ധ്യക്ഷതയില്‍ ശൈഖുനാ പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന്‌ നടക്കുന്ന ദിക്‌റ്‌ ദുആ മജ്‌ലിസിന്ന്‌ മൗലനാ മാണിയൂര്‍ അഹ്‌ മദ്‌ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.