മലപ്പുറം: പ്രവാചകന്റേതെന്ന പേരില്‍ കാരന്തൂര്‍ മര്‍ക്കസില്‍ സൂക്ഷിച്ച വിവാദകേശം വ്യാജം തന്നെയാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് ശൈഖുനാ കാളമ്പാളി മുഹമ്മദ് മുസ്ലിയാര്‍ പ്രസ്താവിച്ചു. മലപ്പുറം ടൗണ്‍ഹാളില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച തുറന്ന സംവാദത്തിന് നല്‍കിയ സന്ദേശത്തിലാണ് -സമസ്ത- പ്രസിഡണ്ട് ഇക്കാര്യം വ്യക്തമാക്കിയത്.
വ്യാജ കേശത്തെക്കുറിച്ച് സമസ്ത മുശാവറയുടെ തീരുമാനം ബഹുജനങ്ങളെ അറിയിച്ചതാണ്. തന്റെയും സമസ്തയുടെ മറ്റു പണ്ഡിതന്മാരുടെയും അഭിപ്രായം ഇതുതന്നെയാണ്. മറിച്ചുള്ള പ്രചാരണങ്ങള്‍ അസത്യമാണ്. ഏതു വിധേനയും പണസമ്പാദനം നടത്തുന്നവര്‍ക്ക് എന്തുമാവാമെന്നും പൊതുജനങ്ങള്‍ ഇതില്‍ വഞ്ചിതരാകരുതെന്നും കാളമ്പാടി ഉസ്താദ് പറഞ്ഞു.
ജില്ലയുടെ നാനാദിക്കുകളില്‍ ആയിരക്കണക്കിന് സുന്നി പ്രവര്‍ത്തകര്‍ സമ്മേളനത്തിനെത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
സമസ്ത സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, സെക്രട്ടറിമാരായ എം.പി. മുസ്തഫല്‍ ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, അഷ്റഫ് ഫൈസി കണ്ണാടിപ്പറമ്പ്, റഹ്മത്തുല്ല ഖാസിമി മൂത്തേടം, നാസര്‍ ഫൈസി കൂടത്തായി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, പി.പി. മുഹമ്മദ് ഫൈസി, ഹാജി കെ. മമ്മദ് ഫൈസി, എസ്.എം. ജിഫ്രി തങ്ങള്‍, കെ.എ. റഹ്മാന്‍ ഫൈസി, ബഷീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തല്ലൂര്‍, അയ്യൂബ് കൂളിമാട്, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, പി.കെ. മുഹമ്മദ്കുട്ടി മുസ്ലിയാര്‍, ശാഹുല്‍ഹമീദ് മേല്‍മുറി, സലീം എടക്കര, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, സാലിം ഫൈസി കൊളത്തൂര്‍ പ്രസംഗിച്ചു. ശമീര്‍ ഫൈസി ഒടമല സ്വാഗതവും ജില്ലാ സെക്രട്ടറി റഫീഖ് അഹമ്മദ് തിരൂര്‍ നന്ദിയും പറഞ്ഞു.