റമളാന്‍ പുണ്യങ്ങള്‍ നിറഞ്ഞതാകണം - തഴവാ അബ്ദുസ്സലാം മൗലവി

ദമ്മാം : റമളാനിലെ രാവുകള്‍ പുണ്യങ്ങള്‍ ചൊരിഞ്ഞ് പാപമോചനത്തിനായി പരിശ്രമിക്കണമെന്നും ചീത്ത വാക്കുകളും പ്രവര്‍ത്തിയും ഉപേക്ഷിക്കാത്തവന്‍റെ നോന്പ് സ്വീകാര്യമാവുകയില്ല എന്ന നബി വചനം വിശദീകരിച്ചു കൊണ്ട് പ്രമുഖ മത പണ്ഡിതന്‍ തഴവാ ഉസ്താദ് സ്മാരക ദഅ്‍വാ കോളേജ് മുഖ്യ കാര്യദര്‍ശിയുമായ തഴവാ അബ്ദുസ്സലാം ഖാസിമി ഉദ്ബോധിപ്പിച്ചു. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദമാമിലെത്തിയ അദ്ദേഹം സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ മാസാന്ത പ്രഭാഷണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ശാജഹാന്‍ ദാരിമി പരവൂര്‍ അധ്യക്ഷത വഹിച്ചു. ബഹാഉദ്ദീന്‍ നദ്‍വി കോഴിക്കോട് ഉദ്ഘാടനം ചെയ്തു. അശ്റഫ് ബാഖവി താഴെക്കോട്, അഹ്‍മദ് ദാരിമി പേരാന്പ്ര, മുജീബ് ഫൈസി കക്കുപ്പടി, അസീസ് ഫൈസി വിളയൂര്‍, ഉമ്മര്‍ ഫൈസി ചേലക്കര, വീരാന്‍ ഫൈസി കൊടക്കാട് എന്നിവര്‍ പ്രസംഗിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും കബീര്‍ ദര്‍സി മുതരമണ്ണ നന്ദിയും പറഞ്ഞു.