ഹജ്ജ്: 1952 പേരെ അസീസിയ കാറ്റഗറിയിലേക്ക് മാറ്റി

കരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മക്കയിലെ താമസത്തിന് ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ച 1952 പേരെ അസീസിയ കാറ്റഗറിയിലേക്ക് നറുക്കെടുപ്പിലൂടെ മാറ്റിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഗ്രീന്‍ കാറ്റഗറിയില്‍ അപേക്ഷിച്ച 70 വയസ്സിന് മുകളിലുള്ളവരെയും സഹായിയെയും (സി) ഇതില്‍ത്തന്നെ നിലനിര്‍ത്തിയിട്ടുണ്ട്. ഗ്രീന്‍ കാറ്റഗറിയില്‍ വേണ്ടത്ര സൗകര്യമില്ലാത്തതാണ് മാറ്റത്തിന് കാരണം. നറുക്കെടുപ്പിലൂടെ അസീസിയ കാറ്റഗറിയിലേക്ക് താമസ സൗകര്യം മാറ്റിയവര്‍ അസീസിയ കാറ്റഗറിക്കുള്‌ള പണമാണ് അടയ്‌ക്കേണ്ടത്. പണമടയ്ക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ അടുത്ത ദിവസങ്ങളിലുണ്ടാകും.അസീസിയ കാറ്റഗറിയിലേക്ക് മാറ്റിയവരുടെ കവര്‍ നമ്പറുകള്‍ അറിയാന്‍