
കാസര്‍കോട് : ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പത്തുമാസം കഴിഞ്ഞിട്ടും ഒരു തെളിവും ശേഖരിക്കാന്‍ സാധിക്കാതെ റിപ്പോര്‍ട്ട് നല്‍കാനുള്ള സി ബി ഐ യുടെ നീക്കത്തില്‍ പ്രതിഷേധിച്ച് എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി നഗരത്തില്‍ പ്രകടനം നടത്തി.
പുലിക്കുന്ന് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.