ഖാസിയുടെ മരണം. എസ്.കെ.എസ്.എസ്.എഫിന്‍റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചുNews report
കാസര്‍കോട് : ചെമ്പരിക്ക-മംഗലാപുരം ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള അന്വേഷണം സി ബി ഐ നിര്‍ത്തിയ സാഹചര്യത്തില്‍ പുനരന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട്് എസ് കെ എസ് എസ് എഫിന്റെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. കാസര്‍കോട് എന്‍ എ ടൂറിസ്റ്റ്‌ഹോമില്‍ വെച്ചു ചേര്‍ന്ന യോഗം സുന്നി യുവജനസംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എം എ ഖാസി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു. ബി എം അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ചെര്‍ക്കളം അബ്ദുല്ല, എ പി പി തങ്ങള്‍, എം എസ് തങ്ങള്‍, അഹമ്മദ് മൗലവി ചെര്‍ക്കള, ടി വി അഹമ്മദ് ദാരിമി, ലത്തീഫ് നീലഗിരി, അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, ടി കെ സി അബ്ദുല്‍ഖാദര്‍ ഹാജി, മെട്രോ മുഹമ്മദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ : ടി കെ ബാവ മുസ്ലിയാര്‍, മുത്തുക്കോയ തങ്ങള്‍, ത്വാഖ അഹമ്മദ് മുസ്ല്യാര്‍, ചെര്‍ക്കളം അബ്ദുല്ല, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, പി ബി അബ്ദുല്‍ റസാഖ് എം എല്‍ എ, തുടങ്ങിയവര്‍ രക്ഷാധികാരികളായി തിരഞ്ഞെടുത്തു. യു എം അബ്ദുല്‍ റഹ്മാന്‍ (ചെയര്‍മാന്‍), എം എ ഖാസി മുസ്ല്യാര്‍ (ജനറല്‍ കണ്‍വീനര്‍), കല്ലട്ര മാഹിന്‍ ഹാജി (ഖജാന്‍ജി), ബഷീര്‍ വെള്ളിക്കോത്ത്, ടി വി അഹമ്മദ് ദാരിമി, എം പി അബ്ദുല്‍ റഹ്മാന്‍, ബഷീര്‍ ബെളിഞ്ചം (കണ്‍വീനര്‍മാര്‍).