തിരൂരങ്ങാടി : ദൈവിക ദര്‍ശനങ്ങളും സാഹിത്യവൈഭവവും ഖുര്‍ആനെ
അമൂല്യമാക്കുമ്പോള് വികലവും പരസ്പര വിരുദ്ധവുമായ വിമര്‍ശനങ്ങള്‍ വഴി ഖുര്‍ആന്റെ
തനിമയെ ചോര്ത്തിക്കളയരുതെന്ന് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി. ദാറുല്‍
ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ
സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ഡയസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അദ്ദേഹം. ഖുര്‍ആനിക മൂല്യങ്ങള്‍ കാത്ത് സൂക്ഷിച്ചും അതിന്റെ ദര്‍ശനങ്ങള്‍
ഉള്‍ക്കൊണ്ടും വിശുദ്ധ റമദാനെ ഊഷ്മളമായി വരവേല്‍ക്കാന്‍ നാം തയ്യാറാവണമെന്ന്
അദ്ദേഹം ഉണര്‍ത്തി.
സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. സി.യൂസുഫ് ഫൈസി മേല്‍മുറി, കെ.സി മുഹമ്മദ് ബാഖവി, പി.ഇസ്ഹാഖ് ബാഖവി
ചെമ്മാട്, യു. ശാഫി ഹാജി ചെമ്മാട്, കെ.എം. സൈദലവി ഹാജി കോട്ടക്കല്‍, അബ്ദുല്ല
ഹാജി ഓമച്ചപ്പുഴ, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, അനസ് ഹുദവി അരിപ്ര തുടങ്ങിയവര്‍
സംബന്ധിച്ചു. സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് സ്വാഗതവും കെ.ടി അശ്റഫ് ഹുദവി
പൈങ്കണ്ണൂര്‍ നന്ദിയും പറഞ്ഞു.