പാലക്കാട്: എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണം നാളെ വൈകിട്ട് മൂന്ന് മണിക്ക് മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കാമ്പസില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും. മന്ത്രി ഡോ.എം.കെ.മുനീര്‍ മുഖ്യാഥിതി ആയിരിക്കും. എം.പി.അബ്ദുസ്സമദ് സമദാനി എം.എല്‍.എ. അനുസ്മരണ പ്രഭാഷണം നടത്തും. സമസ്ത പ്രസിഡണ്ട് കാളമ്പാടി മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.