മാനു മുസ്‌ലിയാര്‍ സ്മാരക ഇസ്‌ലാമിക് സെന്റര്‍ കമ്പ്യൂട്ടര്‍വത്കരിച്ചു

 കാളിക്കവ്‌ Wisdom Instituteന്‍റെ വെബ്സൈറ്റ് ലോഞ്ചിംഗ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്റ് സെക്രട്ടറി ശൈഖുന കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ നിര്‍വഹിക്കുന്നു.

സിവില്‍ സര്‍വിസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ SKSSF Trend Coordinator മുഹമ്മദലി ശിഹാബ് I.A.Sന് മന്ത്രി എ.പി അനില്‍ കുമാര്‍ ഉപഹാരം നല്‍കുന്നു.


വിവധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ  വിദ്യാര്‍ഥികളെ അനുമോദിച്ചു.

കാളികാവ് : കെ.ടി. മാനു മുസ്‌ലിയാര്‍ സ്മാരക ഇസ്‌ലാമിക് സെന്റര്‍ (വിസ്ഡം ഇന്‍സ്റ്റിറ്റ്യൂട്ട്) കമ്പ്യൂട്ടര്‍വത്കരിച്ചു. രണ്ട് വര്‍ഷം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച ഇസ്‌ലാമിക് സെന്ററിന്റെ മുഴുവന്‍ പ്രവര്‍ത്തനവും ഉള്‍പ്പെടുത്തിയാണ് കമ്പ്യൂട്ടര്‍വത്കരണം നടത്തിയത്. ഇസ്‌ലാമിക് സെന്റര്‍ കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ഭാഗമായിട്ട് വെബ്‌സൈറ്റ് ലോഞ്ചിങ് നടത്തി. കാളികാവ് ബി.ബി. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങിന്റെ ഉദ്ഘാടനം ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ നിര്‍വഹിച്ചു. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ SKSSF Trend പ്രവര്‍ത്തകന്‍ മുഹമ്മദ് ഷിഹാബ്, മെഡിക്കല്‍ എന്‍ജിനിയറിങ് പ്രവേശനപരീക്ഷയില്‍ ഒന്നാംറാങ്ക് നേടിയ ഇര്‍ഫാന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ക്ക് സാംസ്‌കാരികമന്ത്രി എ.പി. അനില്‍കുമാര്‍ ഉപഹാരം നല്‍കി. എസ്.എസ്.എല്‍.സി, പ്ലസ്ടു, വിവിധ പ്രവേശന പരീക്ഷകളിലെ വിജയികള്‍ എന്നിവര്‍ ഉള്‍പ്പെടെ മേഖലയിലെ 23 പ്രതിഭകള്‍ക്കാണ് ഉപഹാരം നല്‍കിയത്.ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടര്‍ ഫരീദ് റഹ്മാനി, ജില്ലാ പഞ്ചായത്ത് അംഗം പി. ഖാലിദ്, എ.പി. ബാപ്പുഹാജി, അടയ്ക്കാക്കുണ്ട് ക്രസന്റ് ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ ജോഷി പോള്‍, ജമാലുദ്ദീന്‍ മൗലവി, ബഹാവുദ്ദീന്‍ ഫൈസി, എം. ഹുസ്സന്‍ എന്നിവര്‍ പ്രസംഗിച്ചു.
Website : http://www.wisdominstitute.in