ആധുനിക യുഗം ഇസ്‍ലാമിന്‍റേത് - ഫൈസല്‍ ഫൈസി

കുവൈത്ത് : .ടി. മേഖലയിലുള്ള വികാസം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ നാം തയ്യാറായാല്‍ ആധുനിക യുഗം ഇസ്‍ലാമിന്‍റേതാക്കി മാറ്റാന്‍ നമുക്ക് സാധിക്കുമെന്ന് കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ മീഡിയ വിംഗ് കണ്‍വീനര്‍ ഫൈസല്‍ ഫൈസി കിഴിശ്ശേരി പറഞ്ഞു. കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച തജ്ഹീസ് 2011 ല്‍ ഐ.ടി. യുഗത്തിലെ പ്രബോധന സാധ്യതകള്‍ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാദിയാനികള്‍ അടക്കമുള്ള ആന്‍റി ഇസ്‍ലാമിക് ഗ്രൂപ്പുകള്‍ ഇസ്‍ലാമിനെ തെറ്റിദ്ധരിപ്പിക്കാനും വികലമാക്കുവാനും ഇന്‍റര്‍നെറ്റിന്‍റെയും മറ്റു മീഡിയകളുടെയും അനന്ത സാധ്യതകള്‍ ശക്തമായി ഉപയോഗിക്കുന്നുണ്ടെന്നും മുസ്‍ലിംകള്‍ ജാഗ്രതയോടെ നീങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വൈസ് പ്രസിഡന്‍റ് ഇല്‍യാസ് മൗലവി അധ്യക്ഷത വഹിച്ചു. മുസ്‍തഫ ദാരിമി ക്ലാസ്സെടുത്തു. ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍ സമാപന പ്രസംഗം നടത്തി. മുഹമ്മദ് അലി പുതുപ്പറന്പ് സ്വാഗതവും അബ്ദുല്‍ ശുക്കൂര്‍ നന്ദിയും പറഞ്ഞു.