മദ്യപാനികള്‍ മനുഷ്യരെ കൊല്ലുന്നത് സര്‍ക്കാറിന്‍റെ നിഷ്ക്രിയത്വം മൂലം - SKSSF

കോഴിക്കോട് : സന്പൂര്‍ണ്ണ മദ്യനിരോധനമാണ് സര്‍ക്കാറിന്‍റെ ലക്ഷ്യമെന്ന വ്യവസായ മന്തി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന സ്വാഗതാര്‍ഹമെന്ന് എസ്.കെ.എസ്.എസ്.എഫ്. ക്യാന്പസ് വിംഗ്. എന്നാല്‍ മലപ്പുറം കൊണ്ടോട്ടിക്കടുത്ത് മദ്യപാനികളുടെ വാഹനമിടിച്ച് 5 പേര്‍ മരണത്തിന് കീഴടങ്ങിയത്, നാളിത് വരെയുള്ള സര്‍ക്കാറിന്‍റെ നിഷ്ക്രിയത്വത്തിന്‍റെ ദുരന്ത ഫലമാണെന്ന് എസ്.കെ.എസ്.എസ്.എഫ്. ക്യാന്പസ് വിംഗ് അഭിപ്രായപ്പെട്ടു. മദ്യപാനികളുടെ കൂത്താട്ടത്തിന് ഇരയാകുന്ന സാധാരണ മനുഷ്യരെ രക്ഷിക്കാന്‍ സര്‍ക്കാറുകള്‍ക്ക് ബാധ്യതയുണ്ട്. ഇവര്‍ നിയമത്തിന്‍റെ പഴുതിലൂടെ രക്ഷപ്പെടുന്നത് അഥവാ അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കാതിരിക്കുന്നത് മറ്റൊരു ഓസ്‍ലോ ദുരന്തത്തിലേക്ക് ആണ് കേരളത്തെ കൊണ്ട് പോകുന്നതെന്ന് സര്‍ക്കാര്‍ മറക്കാതിരിക്കട്ടെ. വിഷയത്തിന്‍റെ ഗൗരവം അറിയിച്ചു മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കുമെന്നും എസ്.കെ.എസ്.എസ്.എഫ്. ക്യാന്പസ് വിംഗ് പത്രക്കുറിപ്പില്‍ അറിയിച്ചു.
- ശാബിന്‍ മുഹമ്മദ് -