എസ്.കെ.എസ്.എസ്.എഫ്. ക്ലസ്റ്റര്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും

തിരൂര്‍: 'ലഹരി പടരുന്ന നഗരഗ്രാമങ്ങള്‍' , 'വിദ്യാഭ്യാസ രംഗത്തെ മൂല്യശോഷണം' , 'സ്വത്വം നഷ്ടപ്പെടുത്തുന്ന ആര്‍ഭാടങ്ങളും പൊങ്ങച്ചങ്ങളും' , 'ആത്മീയതയുടെ ലാഭക്കച്ചവടം' , 'ബിദഈ ആശയങ്ങളുടെ കടന്നുകയറ്റം' തുടങ്ങിയ വിഷയങ്ങളില്‍ ശക്തമായ ബോധവല്‍ക്കരണം ലക്‌ഷ്യം വെച്ച് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യാപകമായി ക്ലസ്റ്റര്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
തിരൂര്‍ സാംസ്കാരിക സമുച്ചയം ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന ലീഡര്‍സ് മീറ്റിലാണ് 'സത്സരണിക്കൊരു യുവജാഗ്രത' എന്ന പ്രമേയവുമായി ബോധവല്‍ക്കരണ സമ്മേളനങ്ങള്‍ നടത്താന്‍ തീരുമാനിച്ചത്‌. സപ്തംബര്‍ ഒന്ന് മുതല്‍ മുപ്പത്‌ വരെ ക്ലസ്റ്റര്‍ തലങ്ങളില്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍, പ്രകടനം, പൊതുസമ്മേളനം തുടങ്ങിയ പരിപാടികളോടെ പ്രചരണം നടത്തും.
ലീഡഴ്സ്‌ മീറ്റ്‌ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി എം.പി.മുസ്തഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, റഹ്മത്തുള്ള ഖാസിമി മൂത്തേടം ക്ലാസ്സെടുത്തു. കെ.കെ.എസ്.തങ്ങള്‍, എ.മരക്കാര്‍ ഫൈസി, പി.പി.മുഹമ്മദ്‌ ഫൈസി, ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, സത്താര്‍ പന്തല്ലൂര്‍, അയ്യൂബ് കൂളിമാട്, അബ്ദുറഹീം ചുഴലി, നവാസ്‌ പാനൂര്‍, സൈതലവി റഹ്മാനി ഗൂഡല്ലൂര്‍ പ്രസംഗിച്ചു. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ സ്വാഗതവും റഫീഖ്‌ അഹ്മദ്‌ തിരൂര്‍ നന്ദിയും പറഞ്ഞു.