ശിഹാബ് തങ്ങള്‍ അനുസ്മരണം ജൂലൈ 15

റിയാദ് : കോഴിക്കോട് ജില്ലാ മുസ്‍ലിം ഫെഡറേഷന്‍റെ ആഭിമുഖ്യത്തില്‍ ജൂലായ് 15 വെള്ളിയാഴ്ച റിയാദില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിക്കും. പരിപാടിയില്‍ റിയാദിലെ സാമൂഹ്യ സാസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. യോഗത്തില്‍ ബശീര്‍ താമരശ്ശേരി അധ്യക്ഷത വഹിച്ചു. ഹനീഫ മൂര്‍ക്കനാട് ഉദ്ഘാടനം ചെയ്തു. മുസ്തഫ നരിക്കുനി, മുഹമ്മദ് കോയ പടനിലം, അശ്റഫ് കുന്നമംഗലം, അബ്ദുല്‍ ബാരി കരീറ്റിപ്പറന്പ്, ടി.കെ. മുഹമ്മദ്, ഫാറൂഖ് മലയമ്മ സംസാരിച്ചു. അസീസ് പുള്ളാവൂര്‍ സ്വാഗതവും ശഹീര്‍ കാടാന്പുഴ നന്ദിയും പറഞ്ഞു.