"റമദാന്‍ പൊരുളറിയുക; ചിത്തം ശുദ്ധമാക്കുക" SKSSF റമളാന്‍ കാമ്പയിന് തുടക്കമായി

കാസര്‍കോട് : റംസാന്‍ ചിത്തം ശുദ്ധമാക്കി പുതിയ ഒരു ജീവിതം നയിക്കാന്‍ മുസ്ലിം സമൂഹത്തിന് ലഭിച്ച സുവര്‍ണ്ണാവസരമാണെന്നും അത് ഉപയോഗപ്പെടുത്തി മുന്‍ഗാമികള്‍ അനുഷ്ടിച്ചത്‌പോലെ നോയമ്പ് അനുഷ്ടാനം പരിപൂര്‍ണ്ണമാക്കാന്‍ ഓരോര്‍ത്തരും സ്വമേധയാ തയ്യാറാകണമെന്ന് മംഗലാപുരം-ചെമ്പരിക്ക സംയുക്ത ഖാസി ത്വാഖ അഹമ്മദ് മുസ്ലിയാര്‍ അല്‍അസ്ഹരി പ്രസ്താവിച്ചു. റമളാന്‍ പൊരുളറിയുക ചിത്തം ശുദ്ധമാക്കുക എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്‍ മഞ്ചേശ്വരം കജയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, പാത്തൂര്‍ അഹമ്മദ് മുസ്ലിയാര്‍, മുഹമ്മദ് ഹനീഫ് നിസാമി, ഷരീഫ് മൗലവി, എ.കെ.എം.അഷ്‌റഫ്, മുഹമ്മദ് ഫൈസി കജ, അബ്ദുല്ല മദനി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, സെഡ്.എ.കയ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു