പ്രാര്‍ഥനാസംഗമത്തോടെ പൂക്കോട്ടൂര്‍ ഹജ്ജ്ക്യാമ്പിന് പരിസമാപ്തി

മലപ്പുറം : രണ്ടുദിവസമായി പൂക്കോട്ടൂര്‍ ഖിലാഫത്ത് കാമ്പസില്‍ നടന്നുവന്ന സംസ്ഥാന ഹജ്ജ്ക്യാമ്പിന് പ്രാര്‍ഥനാസമ്മേളനത്തോടെ പരിസമാപ്തി. ഹജ്ജ്-ഉംറ കര്‍മങ്ങളുടെ പ്രായോഗികരീതിയും വിശദമായ പഠനവും ക്യാമ്പില്‍ നടന്നു. കേന്ദ്ര ഹജ്ജ്കമ്മിറ്റി അംഗംകൂടിയായ അബ്ദുസമദ് പൂക്കോട്ടൂര്‍ പഠനക്ലാസിന് നേതൃത്വംനല്‍കി. സംശയനിവാരണത്തിനുള്ള അവസരവും ഉണ്ടായിരുന്നു.

ക്യാമ്പിന്റെ രണ്ടാംദിന ചടങ്ങ് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. ജില്ലാകളക്ടര്‍ എം.സി. മോഹന്‍ദാസ് അധ്യക്ഷതവഹിച്ചു. കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, അബ്ദുല്‍വഹാബ് കൊല്ലം, മുസ്തഫ മുണ്ടുപാറ, മോയിന്‍കുട്ടി, സലീം എടക്കര, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, കെ.എം. അക്ബര്‍, മൊയ്തീന്‍ബാപ്പു മേല്‍മുറി, കറുത്തേടത്ത് മമ്മദ്, ടി.വി. ഇബ്രാഹിം, അസീസ് എന്നിവര്‍ പ്രസംഗിച്ചു. 'ഹജ്ജ് - വിശദ പഠനം' പുസ്തകം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പി.എച്ച്. ഇബ്രാഹിമിന് നല്‍കി പ്രകാശനംചെയ്തു. എ.എം. കുഞ്ഞാന്‍ സ്വാഗതവും കെ.പി. ഉണ്ണീതു ഹാജി നന്ദിയും പറഞ്ഞു.പ്രാര്‍ഥനാസംഗമത്തില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിച്ചു. പി.പി. മുഹമ്മദ് ഫൈസി, ഹാജി കെ. മമ്മദ് ഫൈസി, പി.കെ.എ ലത്തീഫ് ഫൈസി, അഷറഫ് ഫൈസി, അബ്ദുല്‍അസീസ് ദാരിമി, ഹസ്സന്‍ ദാരിമി, ബഷീര്‍ ഫൈസി, ഹംസ ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ സ്വാഗതവും അഡ്വ. അബ്ദുറഹ്മാന്‍ കാരാട്ട് നന്ദിയും പറഞ്ഞു.