കോഴിക്കോട്: കേരളം, തമിഴ്നാട്, പോണ്ടിച്ചേരി, കര്‍ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപുകള്‍, അന്തമാന്‍, യു.എ.ഇ, ഒമാന്‍, ബഹ്റൈന്‍, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിലെ 2.3 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ സമസ്ത പൊതുപരീക്ഷയുടെ മൂല്യനിര്‍ണ്ണയം തുടങ്ങി. ക്യാമ്പ് ചേളാരിയില്‍ സമസ്ത പരീക്ഷാ ബോര്‍ഡ് ചെയര്മാന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര് അദ്യക്ഷത വഹിച്ചു. കെ.പി.അബ്ദുറഹ്മാന് മുസ്ലിയാര്, എ.ടി.എം.കുട്ടി മൌലവി, കെ.സി.അഹ്മദ് കുട്ടി മൌലവി, എം.പി.ഇമ്പച്ചി മുഹമ്മദ് ഹാജി എന്നിവര്‍ സംസാരിച്ചു. പിണങ്ങോട് അബൂബക്കര്‍ സ്വാഗതം പറഞ്ഞു.