അവാസന വര്‍ഷ ഫൈസി ബിരുദപരീക്ഷ: ഒന്നാം റാങ്ക് മുഹമ്മദ്‌ ഷരീഫിന്

തൃക്കരിപ്പൂര്‍: പട്ടിക്കാട് ജാമിയ നൂരിയ അറബിക് കോളജ് വിദ്യാര്‍ഥി എം.ടി.പി മുഹമ്മദ്‌ ശരീഫിന് ഫൈസി ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്. തൃക്കരിപ്പൂര്‍ കൈക്കോട്ടുകടവ് സ്വദേശിയായ ശരീഫ് 400 ല്‍ 360 മാര്‍ക്ക് കരസ്ഥമാക്കി. രണ്ടു വര്‍ഷത്തെ ബിരുദ പരീക്ഷയില്‍ ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, ആന്ഡമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇരുനൂറിലേറെ വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. നേരത്തെ ഹൈദരാബാദ്‌ ജാമിഅ നിസമിയ്യയില്‍ നിന്നും നിസാമി ബിരുദം നേടിയിട്ടുള്ള മുഹമ്മദ്‌ ശരീഫ് ഇപ്പോള്‍ കൈക്കോട്ടുകടവ് മസ്ജിദില്‍ ഇമാമായി സേവനം അനുഷ്ഠിക്കുന്നു.
SKSSF കൈക്കോട്ട്‌കടവ്  ശാഖയുടെ ഉപഹാരം പാണക്കാട് സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ നല്‍കി. കൈക്കോട്ട്‌ കടവ്‌ ജമാഅത്ത്‌ ഖാസി സ്ഥാനം ഏറ്റെടുത്തശേഷം ആദ്യമായെത്തിയ  തങ്ങള്‍ക്ക്‌ കൈക്കോട്ടുകടവ് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ വെച്ചാണ് പട്ടിക്കാട് ജാമിഅ നൂരിയയുടെ പ്രസിഡന്റ്‌ കൂടിയായ തങ്ങള്‍ ഉപഹാരം നല്‍കി ഷരീഫിനെ ആദരിച്ചത്.