റാങ്കിന്‍റെ തിളക്കവുമായി അഹ്‍മദ് കോയ

കടമേരി : കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫ്ളലുല്‍ ഉലമ ബി.. അറബിക് പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ കടമേരി റഹ്‍മാനിയ്യാ അറബിക് കോളേജ് വിദ്യാര്‍ത്ഥി അഹ്‍മദ് കോയ ശ്രദ്ധേയനായി. അഹ്‍മദ് കോയ പഠ്യ പാഠ്യേതര വിഷയങ്ങളിലും മികവ് പുലര്‍ത്താറുണ്ട്. യൂണിവേഴ്സിറ്റിയുടെ കീഴില്‍ നാദാപുരം എം..ടി. കോളേജില്‍ നടന്ന മലയാളം പ്രഭാഷണ മത്സരം, ഫാറൂഖ് കോളേജില്‍ സംഘടിപ്പിച്ച അറബിക് പ്രഭാഷണ മത്സരം എന്നിവയില്‍ എ. ഗ്രേഡ് നേടിയിട്ടുണ്ട്. കാലിക്കറ്റ് യൂണിയന്‍ കൗണ്‍സില്‍ അംഗവും കടമേരി റഹ്‍മാനിയ്യ അറബിക് കോളേജ് വിദ്യാര്‍ത്ഥി സംഘടന ബഹ്‍ജത്തുല്‍ ഉലമയുടെ കാര്യദര്‍ശിയുമായ അഹ്‍മദ് കോയ കൊടുവള്ളിക്കടുത്ത പന്നൂരിലെ പൊയിലില്‍ അബ്ദുല്‍ ഖാദര്‍ ആസ്യ ദന്പതികളുടെ മകനാണ്.

റാങ്ക് ജേതാവിനെ റഹ്‍മാനിയ്യ മാനേജ്മെന്‍റ് ആന്‍റ് സ്റ്റാഫ് കൗണ്‍സില്‍ അനുമോദിച്ചു. മാനേജര്‍ ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ്.പി.എം. തങ്ങള്‍, സൈനുദ്ദീന്‍ മുസ്‍ലിയാര്‍, കോടൂര്‍ മുഹ്‍യിദ്ദീന്‍ കുട്ടി മുസ്‍ലിയാര്‍, യൂസുഫ് മുസ്‍ലിയാര്‍, സി.എച്ച്. മഹ്‍മൂദ് സഅദി, ബശീര്‍ ഫൈസി ചീക്കോന്ന്, വാണിയൂര്‍ അന്ത്രു, എന്‍.കെ. ജമാല്‍ ഹാജി, പി.. മമ്മുട്ടി സംബന്ധിച്ചു. റഹ്‍മാനീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയും കോളേജ് വിദ്യാര്‍ത്ഥി സംഘടന ബഹ്‍ജത്തുല്‍ ഉലമയും യൂണിറ്റ് എസ്.കെ.എസ്.എസ്.എഫും അനുമോദിച്ചു.
അബ്ദുസ്സലാം മുളിവയല്‍