ഡോ. ബഹാഉദ്ദീന്‍ കൂരിയാടിന് ജന്മനാടിന്റെ ആദരം 24ന്
കോട്ടക്കല്‍ : ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് തന്റെ ജന്മനാടായ കൂരിയാട്ട് ജൂലൈ 24ന് ഞായറാഴ്‌ച ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നു. കൂരിയാട് ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിലാണ്, നദ്‌വി ആഗോള മുസ്‌ലിം പണ്ഡിത സഭാംഗമായതിന്റെ പശ്ചാത്തലത്തിലുള്ള പരിപാടി. തുടര്‍ന്ന് നടക്കുന്ന ആദര്‍ശ സമ്മേളനത്തില്‍ കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ മുഖ്യാതിഥി ആയിരിക്കും. അബ്‌ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തും. സകരിയ്യ ഫൈസി കൂടത്തായി, എം.പി കടുങ്ങല്ലൂര്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും.