ഐ.ടി.ഐ. പരീക്ഷാ സമയക്രമം പുനഃപരിശോധിക്കുക ക്യാന്പസ് വിംഗ്

കോഴിക്കോട് : സംസ്ഥാനത്തെ ഐ.ടി.. കളില്‍ 22/06/2011 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് നടക്കുന്ന പരീക്ഷ മുസ്‍ലിം വിദ്യാര്‍ത്ഥികളുടെ പ്രാര്‍ത്ഥന സമയത്ത് ക്രമീകരിച്ചിരിക്കുന്നത് തെറ്റായ നടപടിയാണെന്ന് എസ്.കെ.എസ്.എസ്.എഫ്. ക്യാന്പസ് വിംഗ് അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ ഗവണ്‍മെന്‍റ് നടത്തുന്ന പരീക്ഷയാണ് ഇത്. സോഷ്യല്‍ എന്ന പേപ്പറാണ് അന്നേ ദിവസം നടക്കുന്നത്. അധികൃതര്‍ ജുമുഅ നഷ്ടപ്പെടുത്തുന്ന രൂപത്തിലുള്ള പരീക്ഷ മാറ്റിവെക്കുകയോ സമയക്രമം പുനഃപരിശോധിച്ച് ഉചിതമായ തീരുമാനം കൈകൊള്ളുകയോ ചെയ്യണമെന്ന് എസ്.കെ.എസ്.എസ്.എഫ്. ക്യാന്പസ് വിംഗ് ആവശ്യപ്പെട്ടു