ഓമശ്ശേരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ആമത് വാര്‍ഷിക പ്രചരണാര്‍ത്ഥം ഓമശ്ശേരിയില്‍ സംഘടിപ്പിച്ച പൊതുയോഗം അലങ്കോലപ്പെടുത്താന്‍ ശ്രമം. പ്രവാചക കേശമാണെന്ന് 'ശഅരിയ്യാക്കള്' (കാന്തപുരം വിഭാഗം) അവകാശപ്പെടുന്ന മുടിയുടെ ഉറവിടം ബോംബെയിലെ ഇഖ്ബാല്‍ ജാലാവാലയുടെ കൈവശമുണ്ടായിരുന്ന മുടിശേഖരത്തില് നിന്നുള്ളതാണെന്ന് തെളിയിക്കുന്ന രേഖ മുജീബ് ഫൈസി പൂലോട് പ്രസംഗമധ്യേ പ്രദര്‍ശിപ്പിക്കുമ്പോഴാണ് ഒരു സംഘം ആളുകള്‍ വേദി കൈയേറാന്‍ ശ്രമിച്ചത്. എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി അധ്യക്ഷത വഹിച്ചു. മുസ്തഫ മുണ്ടുപാറ ഉദ്ഘാടനം ചെയ്തു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഹസ്സന് സഖാഫി പൂക്കോട്ടൂര്‍, മുജീബ് ഫൈസി പൂലോട്, കെ.സി.മുഹമ്മദ് ഫൈസി, കെ.എന്‍.എസ്.മൌലവി, കുഞ്ഞാലന്‍ കുട്ടി ഫൈസി എന്നിവര്‍ സംസാരിച്ചു. അബ്ദുള്ള ഫൈസി വെണ്ണക്കോട് സ്വാഗതവും ഉമര്‍ ഫൈസി മങ്ങാട് നന്ദിയും പറഞ്ഞു.