മലപ്പുറം : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിശിദ്ധ സ്മരണയില്‍ കൊടപ്പനക്കല്‍ തറവാട് ഒരിക്കല്‍ കൂടി പ്രാര്‍ത്ഥനാ നിര്‍ഭരമായി. പണ്ഡിതന്മാരും നേതാക്കന്മാരും സാദാരണക്കാരുമുള്‍പെടെ ഒട്ടേറെ പേരാണ് തങ്ങളുടെ രണ്ടാം വിയോഗ വാര്‍ഷികത്തിന് കൊടപ്പനക്കല്‍ തറവാട്ടിലെത്തിയത്. ഹൈദരലി ശിഹാബ് തങ്ങള്‍,അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍,മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്കോപ്പം ഓട്ടനവദി പേര്‍ തങ്ങള്‍ സ്മരണ പുതുക്കുകയും ചെയ്തു.
രാവിലെ നടന്ന മൗലീദ് പാരായണത്തിന് വാവാട് കുഞ്ഞിക്കോയ തങ്ങള്‍ നേത്രത്വം നല്‍കി. റഷീദലി തങ്ങള്‍,ഹമീദലി തങ്ങള്‍, ശ്മീറലി തങ്ങള്‍, യൂസുഫ് തങ്ങള്‍,ലുക്മാനുല്‍ ഹക്കീം തങ്ങള്‍,ഹസീബ് തങ്ങള്‍, എസ്.എം ജിഫ്രി തങ്ങള്‍, മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍,അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുത്തു.