ഖാസി മരണം :എസ്.കെ.എസ്.എസ്.എഫ്. പ്രതിഷേധപ്രകടനം ഇന്ന്


കാസര്‍കോട്: ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച അന്വേഷണം അവസാനിപ്പിക്കാനുള്ള സി.ബി.ഐ, നീക്കത്തില്‍ പ്രതിഷേധിച്ച് എസ്.കെ.എസ്.എസ്.എഫ്. മാര്‍ച്ച് നടത്തും. ചൊവ്വാഴ്ച വൈകിട്ട് 3.30ന് കാസര്‍കോട് നഗരത്തിലാണ് പ്രകടനം നടക്കുക. പുലിക്കുന്നില്‍ നിന്ന് തുടങ്ങുന്ന പ്രകടനം നഗരംചുറ്റി പുതിയ ബസ്സ്റ്റാന്‍ഡില്‍ സമാപിക്കും.

ജില്ലാ കമ്മിറ്റി യോഗത്തില്‍ ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷനായി. സയ്യിദ് സൈനുല്‍ ആബിദിന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.റഷീദ് ബെളിഞ്ചം, അബൂബക്കര്‍, സാലൂദ് നിസാമി, ഹാരീസ് ദാരിമി, സുഹൈര്‍ അസ്ഹരി, എം.എ.ഖലീല്‍, ബഷീര്‍ ദാരിമി, താജുദ്ദീന്‍ ദാരിമി, സത്താര്‍ ചന്തേര, കെ.എം.ശറഫുദ്ദീന്‍, മൊയ്തു ചെര്‍ക്കള, മുഹമ്മദ് ഫൈസ്, ഹബീബ് ദാരിമി എന്നിവര്‍ സംസാരിച്ചു.