സമസ്ത് കേന്ദ്രീക്ര്ത മൂല്യനിര്‍ണ്ണയ ക്യാമ്പ് 19 ന്
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജൂലൈ 9,10 തിയ്യതികളില്‍ നടത്തിയ പൊതു പരീക്ഷാ ഉത്തരക്കടലാസുകളുടെ കേന്ദ്രീക്ര്ത മൂല്യനിര്‍ണ്ണയ ക്യാമ്പ് ബറാ അത്ത് പ്രമാണിച്ച് ജൂലൈ 19 ചൊവ്വാഴ്ച്ച ചേളാരിയില്‍ ആരംഭിക്കുമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്മാന് ചെറുശേരി സൈനിദ്ദീന്‍ മുസ്ലിയാര് അറിയിച്ചു.