തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്ലാമിക് ആക്ടിവിറ്റീസ് (ഹാദിയ) വേങ്ങര ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന എജുവേഷന്‍ '2011' ആറിന് വേങ്ങര വ്യാപാരഭവനില്‍ നടക്കും. പത്തിന് നടക്കുന്ന മഹല്ല് നേതൃസംഗമത്തില്‍ മുന്നൂറോളം മഹല്ലുകളില്‍നിന്നായി ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. 'മഹല്ല് സംസ്‌കരണം നേതൃ പ്രവര്‍ത്തനങ്ങളിലൂടെ' എന്ന വിഷയത്തില്‍ ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിക്കും.ഉച്ചയ്ക്കുശേഷം നടക്കുന്ന ലീഡേഴ്‌സ് മീറ്റ് മുസ്‌ലിം ലീഗ് സംസ്ഥാനജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പ്രബന്ധാവതരണം നടക്കും.
- ഉബൈദുല്ല റഹ് മാനി കൊമ്പംകല്ല് -