നിലമ്പൂര്‍ : പൂക്കോട്ടുംപാടം യമാനിയ ഇസ്‌ലാമിക് സെന്ററിന്റെ 12-ാമത് വാര്‍ഷികം രണ്ട്, മൂന്ന്, അഞ്ച്, എട്ട്, 13 തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രണ്ടിന് ഉസ്താദ് കെ.ടി. മാനു മുസ്‌ലിയാരുടെ ഖബര്‍ സിയാറത്തോടെ പരിപാടികള്‍ തുടങ്ങും. മൂന്നിന് രാവിലെ ഒമ്പതിന് മഹല്ല് പ്രസിഡന്റ് കുട്ട്യാലി പതാക ഉയര്‍ത്തും. ഏഴുമണിക്കുള്ള പൊതുസമ്മേളനം കേന്ദ്രമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനംചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും.
അഞ്ചിന് വനിതാ സമ്മേളനം ജില്ലാ പഞ്ചായത്തംഗം കെ.പി. ജല്‍സീമിയ ഉദ്ഘാടനംചെയ്യും. സലീന അധ്യക്ഷതവഹിക്കും. എട്ടിന് പ്രാസ്ഥാനിക സമ്മേളനം അസീസ് മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. മുഹമ്മദ് അസ്‌ലം മുസ്‌ലിയാര്‍ അധ്യക്ഷതവഹിക്കും. 13ന് പ്രവാസി സംഗമം പൂക്കോയ തങ്ങള്‍ തട്ടിയേക്കല്‍ ഉദ്ഘാടനംചെയ്യും. നാണി ഹാജി ചെമ്മല അധ്യക്ഷത വഹിക്കും.