അല്‍ഐന്‍ : രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. അല്‍ഐന്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 28 വെള്ളിയാഴ്ച മഗ്‍രിബ് നിസ്കാരത്തിന് ശേഷം എസ്.വൈ.സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. എസ്.കെ.എസ്.എസ്.എഫ്. അല്‍ഐന്‍ കമ്മിറ്റി പ്രസിഡന്‍റ് സയ്യിദ് സൈദലവി കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ വി.പി. പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇ.കെ. ബഷീര്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഇ.കെ. മൊയ്തീന്‍ ഹാജി പ്രമേയ പ്രഭാഷണം നടത്തി. ഹംസ നിസാമി, റശീദ് അന്‍വരി ആശംസ പ്രസംഗം നടത്തി. കുഞ്ഞാലസ്സന്‍ ഹാജി, പി.പി. മുഹമ്മദ് അലി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് സൈനുദ്ദീന്‍ കുറുന്പത്തൂര്‍ ജാലിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ഇ.കെ. ഇബ്റാഹീം സ്വാഗതവും ട്രഷറര്‍ ഷാഹുല്‍ ഹമീദ് ഹാജി പല്ലാര്‍ നന്ദിയും പറഞ്ഞു.
- സൈനുദ്ദീന്‍ -