മേല്‍പറമ്പ് : മേല്‍പറന്പില്‍ നിര്‍മ്മാണം പൂര്‍ത്തിയായ എസ്.കെ.എസ്.എസ്.എഫ്., എസ്.വൈ.എസ്., എസ്.ബി.വി. മേല്‍പറന്പ യൂണിറ്റ് (ചെമ്മാട് പഞ്ചായത്ത്) ആസ്ഥാന മന്ദിരം, ശഹീദെ മില്ലത്ത് സി.എം. ഉസ്താദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ ഉദ്ഘാടനം ഫെബ്രുവരി 4 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. എം.ഐ.സി. പ്രസിഡന്‍റ് ശൈഖുനാ ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി അദ്ധ്യക്ഷത വഹിക്കും. നാസര്‍ ഫൈസി കൂടത്തായി അനുസ്മരണ പ്രഭാഷണം നടത്തും. മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
ഇസ്‍ലാമിക് സെന്‍റര്‍ സ്പോണ്‍സര്‍ചെയ്ത പൌര പ്രമുഖനും എസ്.വൈ.എസ്. ചെമ്മാട് പഞ്ചായത്ത് പ്രസിഡന്‍റുമായ സി.ബി. ബാവ ഹാജിയെ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ശാളണിയിച്ച് ആദരിക്കും. തുടര്‍ന്ന് 8 ദിവസം നീണ്ടുനില്‍ക്കുന്ന മത പ്രഭാഷണം നടക്കും. സമാപന ദിവസം നടക്കുന്ന ദിക്റ് ഖല്‍ഖ ശൈഖുനാ ഖാസി ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി നേതൃത്വം നല്‍കും. ഇതിനോടനുബന്ധിച്ച് മേല്‍പറന്പ മുസ്‍ലിം ജമാഅത്തിന് വേണ്ടി നിര്‍മ്മിച്ച ശംസുല്‍ ഉലമ ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടനവും സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. മുഴുവന്‍ പ്രോഗ്രാമുകളും തത്സമയം കേരള ഇസ്‍ലാമിക് ക്ലാസ് റൂമില്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- ആരിഫ് ചെന്പരിക്ക -