ആത്മീയതയിലൂടെ ജീവിതം ധന്യമാക്കുക : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍കുവൈത്ത് സിറ്റി : ആത്മീയതയില്‍ നിന്നും മനുഷ്യന്‍ അകന്നതാണ് നവലോകം അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ആത്മീയതയിലൂടെ ജീവിതത്തെ ധന്യമാക്കാന്‍ നാം തയ്യാറാവണമെന്നും അബ്ദുന്നാസര്‍ മൗലവി പറഞ്ഞു. കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ തസ്കിയത്ത് വിംഗിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തസ്കിയത്ത് കാന്പില്‍ ആത്മസംസ്കരണം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ത്വരീഖത്ത് തെറ്റും ശരിയും എന്ന വിഷയം ശംസുദ്ദീന്‍ ഫൈസി അവതരിപ്പിച്ചു. ത്വരീഖത്തിന്‍റെ പേരില്‍ ചിലര്‍ നടത്തുന്ന പൊള്ളത്തരങ്ങള്‍ തിരിച്ചറിഞ്ഞ് യാഥാര്‍ത്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ നാം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസയില്‍ വെച്ച് നടന്ന പരിപാടിയില്‍ മുസ്തഫ ദാരിമി അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ ദാരിമി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അബ്ദുസ്സലാം മുസ്‍ലിയാര്‍ സ്വാഗതവും അലി ചാവക്കാട് നന്ദിയും പറഞ്ഞു.