ദുബൈ : വര്‍ത്തമാന കാല സാഹചര്യത്തില്‍ സാമൂഹ്യ സേവന രംഗത്ത് യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും ഇക്കാര്യത്തില്‍ SKSSF ന്‍റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും പാണക്കാട് ബശീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ നടന്ന എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുല്‍ ഹക്കീം ഫൈസി അധ്യക്ഷത വഹിച്ചു. സിദ്ദീഖ് നദ്‍വി ചേരൂര്‍ മുഖ്യപ്രഭാഷണം നടത്തി. അബ്ദുസ്സലാം ബാഖവി, ഇബ്റഹീം എളേറ്റില്‍, എം.എസ്. അലവി, അബ്ദുല്‍ നാസര്‍ മൗലവി, ഫൈസല്‍ നിയാസ് ഹുദവി, സക്കരിയ്യ ദാരിമി, അഹ്‍മദ് പോത്താംകണ്ടം എന്നിവര്‍ പ്രസംഗിച്ചു. ഷക്കീര്‍ കോളയാട് സ്വാഗതവും അഡ്വ. ശറഫുദ്ദീന്‍ മലപ്പുറം നന്ദിയും പറഞ്ഞു.
- ശറഫുദ്ദീന്‍ പെരുമളാബാദ് -