എസ്. കെ. എസ്. എസ്. എഫ് നാഷ്ണല്‍ കൌണ്സിീല്‍ വെള്ളിയാഴ്ച.(04-06-10)

ദുബൈ: എസ്. കെ. എസ്. എസ്. എഫ് യു.എ.ഇ ഘടകത്തിന്‍റെ അംഗത്വ വിതരണത്തിന്‍റെ അടിസ്‌ഥാനത്തില്‍ നിലവില്‍ വന്ന പുതിയ നാഷ്ണല്‍ കൌണ്‍സില്‍ യോഗം ജൂണ്‍ 04വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അജ്മാന്‍ സുന്നി സെന്‍ററില്‍ വെച്ച് ചേരും. യു.എ.ഇ സുന്നി കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ: അബ്ദുര്‍റഹ്മാന്‍ ഒളവട്ടൂര്‍ യോഗം ഉദ്ഘാടനം ചെയ്യും.

ദുബൈ, അബുദാബി, ഷാര്‍ജ, അല്‍ ഐന്‍, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ, ദൈദ്‌, മദാം തുടങ്ങിയ ഏരിയകളില്‍ നിന്നുള്ള പുതിയതായി തെരഞ്ഞെടുക്കപെട്ട നാഷ്ണല്‍ കൌണ്‍സില്‍ പ്രതിനിധികള്‍ പങ്കെടുക്കും. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ നാഷ്ണല്‍ കമ്മിറ്റി ഭാരവാഹികളെ പ്രതിനിധികള്‍ തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പ് കെ.എം. കുട്ടി ഫൈസി അച്ചൂര്‍, സിദ്ദിഖ്‌ നദവി ചേറൂര്‍ തുടങ്ങിയവര്‍ നിയന്ത്രിക്കും.
അബ്ദുല്‍ സ്സലാം ബാഖവി, യഹിയ തളങ്കര, ഇബ്രാഹിം എളേറ്റില്‍, ഹംസ ഹാജി മൂന്നിയുര്‍, മൊയ്തീന്‍ ഹാജി അല്‍ ഐന്‍, നയീം പുത്തൂര്‍, സൈതാലി മുസ്‌ലിയാര്‍, അലവികുട്ടി ഫൈസി മുതുവല്ലൂര്‍, കടവല്ലൂര്‍ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, അബ്ദുല്ല ചേലേരി, ഷൌക്കത്ത് മൌലവി തുടങ്ങിവര്‍ സംബന്ധിക്കും. എല്ലാ കൌണ്‍സില്‍ അംഗങ്ങളും കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് പ്രസിഡന്‍റ് ഷൌക്കത്ത് മൌലവിയും ജനറല്‍ സെക്രട്ടറി ഫൈസല്‍ നിയാസ്‌ ഹുദവിയും അറിയിച്ചു.