തളങ്കര: മദ്രസ മാനേജ്മെന്റ് അസോസിയേഷന് തളങ്കര റെയ്ഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇസ്ലാമിക കലാമേളയില്‍ വിജയികളായവര്‍ക്ക് ഏര്‍പ്പെടുത്തിയ തളങ്കര ഇബ്രാഹിം ഖലീല്‍ ഹാജി സ്മാരക പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
തളങ്കര റെയ്ഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് ഹസൈനാര്‍ ഹാജി തളങ്കരയുടെ അധ്യക്ഷതയില്‍ മാലിക് ദിനാര്‍ വലിയ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുസ്സലാം ദാരിമി കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. ഡോ. നൂറുദ്ദീന്‍, തളങ്കര മുഖ്താര്‍ അബ്ദുല്ല, മഹ്മൂദ് ഹാജി, നസീര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ അവാര്‍ഡ് വിതരണം ചെയ്തു. ഷൗക്കത്തലി വെള്ളമുണ്ട മുഖ്യ പ്രഭാഷണം നടത്തി.
കെ.എം.അഹ്മദ്, എം.പി.ശാഫി ഹാജി, നൗഫല്‍ ഹുദവി, എ.പി.അബ്ദുള്‍റഹ്മാന്‍ മൗലവി, അഷ്റഫ് മര്‍ദ്ദള, എം.എ.അബ്ദുല്‍ഖാദിര്‍ മൗലവി, കുഞ്ഞിമൊയ്തീന്‍ ബാങ്കോട്, ഉസ്മാന് കടവത്ത് എന്നിവര്‍ സംസാരിച്ചു. തളങ്കര റെയ്ഞ്ച് മാനേജ്മെന്റ് അസോസിയേഷന് സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട് സ്വാഗതവും ഫിറോസ് പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.