ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ്. അനിശ്ചിതകാല സമരത്തിന്

കാസര്‍കോട്: സമസ്ത വൈസ് പ്രസിഡന്റും ഒട്ടേറെ മഹല്ലുകളുടെ ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയുടെ മരണം നടന്ന് നാല് മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടുകയോ സി.ബി.ഐ. അന്വേഷണം ആരംഭിക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ചു.

അബൂബക്കര്‍ സാലൂദ് നിസാമി അധ്യക്ഷനായി. സയ്യിദ് ഹാദി തങ്ങള്‍, ബശീര്‍ ദാരിമി തളങ്കര, ഇബ്രാഹിം ഫൈസി ജെഡിയാര്‍, സത്താര്‍ ചന്തേര, എം.എ.ഖലീല്‍, റഷീദ് ബെളിഞ്ചം, റസാഖ് അസ്ഹരി, ആലിക്കുഞ്ഞി ദാരിമി, മൊയ്തീന്‍കുഞ്ഞി ചെര്‍ക്കള, മുഹമ്മദ് ഫൈസി കജെ, അന്‍സാരി ചെമ്പരിക്ക, ഹാശിം ദാരിമി, അശ്രഫ് ഫൈസി, വൈ.ഹനീഫ് കുമ്പഡാജെ, ഹബീബ് പെരുമ്പ എന്നിവര്‍ പ്രസംഗിച്ചു. ഹാരിസ് ദാരിമി സ്വാഗതവും സുഹൈര്‍ അസ്ഹരി നന്ദിയും പറഞ്ഞു.